പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം വൻ തുകക്ക് സ്വന്തമാക്കി ആമസോൺ പ്രൈം
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. വിവിധ കോണുകളിൽ നിന്ന് ബഹിഷ്കരണത്തിനാഹ്വാനം ഉയരുന്നതിനിടെ ചിത്രം ഒടിടിയിൽ 100 കോടി രൂപയ്ക്ക് വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. 250 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. ജനുവരി 25ന് തീയേറ്ററുകളിലെത്തുന്ന ചിത്രം ഏപ്രിലിൽ ഒടിടിയിൽ റിലീസ് ചെയ്യും. ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. പാട്ടിലെ ദീപികയുടെ വസ്ത്രത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്.