ചേർപ്പ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു.

ചേർപ്പ്:

ചേർപ്പ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിയിലും മറ്റു അത്യാഹിതങ്ങളിലും സേവനമനുഷ്ടിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. ചേർപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആംബുലൻസ് ഡ്രൈവർ എം വി ജെയ്സൺ, 108 ആംബുലൻസിലെ ഡ്രൈവർ അനീഷ്കുമാർ എം, പ്ളിവിൻസ് ഫീൽഡ് സി തോമസ് ചേർപ്പ് ആക്ട്സിന്റെ രമേശൻ കല്ലട, വൈശാഖ് എൻ ജി തുടങ്ങിയവരെയാണ് ആദരിച്ചത്.

ചടങ്ങിൽ ജനമൈത്രി കമ്മിറ്റി അംഗം പ്രതീപ് വലിയങ്ങോട്ട്, ചേർപ്പ് സി ഐ, ടി വി ഷിബു, കെ ആർ സിദ്ധാർത്ഥൻ, നീതു മഹേഷ്, ഷനിൽ പെരുവനം, സിന്റോ കോനിക്കര, ജസ്ന ഷിഹാബ്, നിഷാദ് കെ എ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts