ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് പത്മിനി വർക്കി പുരസ്‌കാരം

തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കൊവിഡ് കാലമുൾപ്പെടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയുമാണ് പുരസ്‌കാരത്തിന് അർഹയാക്കിയത് .
പത്മിനി വർക്കിയുടെ ചരമ വാർഷിക ദിനമായ ഡിസംബർ 12ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരം സമർപ്പിക്കും. ഹസ്സൻ മരക്കാർ ഹാളിൽ ഉച്ചക്ക് 2.3 0 നു നടക്കുന്ന ചടങ്ങിൽ ഒ എസ് അംബിക എം എൽ എ, വനിതാ കമ്മീഷൻ അധ്യക്ഷ സതീ ദേവി, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ, ഗീത നസീർ എന്നിവർ പങ്കെടുക്കും. 2020 ൽ കൊവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരവിതരണവും അന്നേ ദിവസം നടക്കും. മേഘ രാധാകൃഷ്ണനാണ് അവാർഡ് ജേതാവ് .