മലക്കപ്പാറയിൽ ഇനി മുതൽ ആംബുലൻസ് സർവീസും
ചാലക്കുടി: മലക്കപ്പാറയിൽ ഇനി മുതൽ ആംബുലൻസ് സർവീസിന് തുടക്കം. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേയ്ക്ക് അനുവദിച്ച ആംബുലൻസ് സർവീസ് സനീഷ് കുമാർ ജോസഫ് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ആംബുലൻസ് സർവീസിന്റെ സേവനം ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണെന്ന് എം എൽ എ പറഞ്ഞു. മുൻ എം എല്‍ എ ബി ഡി ദേവസ്സിയുടെ 2020-21 വര്‍ഷത്തെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് ആംബുലൻസ് അനുവദിച്ചത്.
ചടങ്ങിൽ മുന്‍ എം എല്‍ എ ബി ഡി ദേവസ്സി, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി, ചാലക്കുടി ഡി വൈ എസ് പി സി ആര്‍ സന്തോഷ്, അതിരപ്പിള്ളി പൊലീസ് എസ് എച്ച് ഒ ഡി ദീപു തുടങ്ങിയവര്‍ പങ്കെടുത്തു.