വാക്സിൻ ഡോസുകള്‍ രണ്ടും സ്വീകരിച്ചവർ ഇനി മാസ്ക് ധരിക്കേണ്ടതില്ല എന്ന് അമേരിക്ക.
വാക്സിൻ എടുത്താൽ മാസ്ക് വേണ്ട എന്ന് അമേരിക്ക.
വാഷിങ്ടൻ:
ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ മാസ്ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തി. വാക്സിൻ ഡോസുകള്‍ രണ്ടും സ്വീകരിച്ചവർ ഇനി മാസ്ക് ധരിക്കേണ്ടതില്ല. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ നിര്‍ദേശമാണ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ പൗരന്മാരെ അറിയിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ നല്‍കി. ഇതുവഴി കൂടുതല്‍ പേര്‍ വാക്സീനെടുക്കാന്‍ സന്നദ്ധരാവുമെന്നും യുഎസ് കണക്കുകൂട്ടുന്നു. കൊവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും മാസ്ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.