വിവാദക്കുരുക്കിൽ ടെസ്‌ല; വംശീയ അധിക്ഷേപം നേരിട്ടതായി സ്വവർഗാനുരാഗിയായ മുൻ ജീവനക്കാരി

അമേരിക്കൻ കാർ നിർമാതാക്കളായ ടെസ്‌ല വീണ്ടും വിവാദക്കുരുക്കിൽ. കറുത്ത വർഗക്കാരിയും സ്വവർഗാനുരാഗിയുമായ മുൻ ജീവനക്കാരി കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു.

ടെസ്‌ലയിൽ തനിക്ക് വംശീയമായ അവഹേളനങ്ങളും ഹോമോഫോബിക് അധിക്ഷേപങ്ങളും ശാരീരിക പീഡനവും അനുഭവിക്കേണ്ടി വന്നെന്നും പരാതി നൽകിയിട്ടും കമ്പനി അതിനെതിരെ കണ്ണടച്ചെന്നും ഹർജിയിൽ പറയുന്നു. കാലിഫോർണിയയിലെ കമ്പനി ആസ്ഥാനത്താണ് ശാരീരിക മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നത്. പരാതിപ്പെട്ടതിന് പിന്നാലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഹർജിയിൽ പറയുന്നു.

ടെസ്‌ലയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത് ഇതാദ്യമല്ലെങ്കിലും ലോകത്തെ ഏറ്റവും പ്രബലമായ ഇലക്ട്രിക് വാഹന (ഇ വി) നിർമാണ കമ്പനിയുടെ പ്രതിച്ഛായയെ ഇത് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ഉപഗ്രഹ നിർമാണ കമ്പനിയായ സ്പേസ് എക്സിൻ്റെ സ്ഥാപകനുമായ എലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിർമാണ കമ്പനിയാണ് ടെസ്‌ല.

Related Posts