അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജി; അധികാരമേറ്റ് നാദിയ കഹ്ഫ്

വാഷിങ്ടൺ: ഹിജാബ് ധരിച്ച യുഎസിലെ ആദ്യ വനിതാ ജഡ്ജിയായി നാദിയ കഹ്ഫ്. വെയ്നിൽ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷൻ അറ്റോർണി നാദിയ കഹ്ഫിനെ യുഎസിലെ പാസായിക് കൗണ്ടിയിൽ സ്റ്റേറ്റ് സുപ്പീരിയർ കോടതിയിലാണ് ജഡ്ജിയായി നിയമിച്ചത്. നിയമനത്തെത്തുടർന്ന്, മുത്തശ്ശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പുരാതന ഖുർആൻ തൊട്ടാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 21 ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂജേഴ്സിയിലെ മുസ്ലിം, അറബ് സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നു. യുവതലമുറയ്ക്ക് ഭയമില്ലാതെ അവരുടെ മതത്തിൽ വിശ്വസിക്കാൻ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ലെന്നും നാദിയ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞു. ഒരു വർഷം മുമ്പ് വന്ന കഹ്ഫിന്‍റെ നാമനിർദ്ദേശം സെനറ്റർ ക്രിസ്റ്റൻ കൊറാഡോ വൈകിപ്പിച്ചിരുന്നു. ഒടുവിൽ ഈ മാസം ആദ്യം നാദിയയെ നിയമിക്കുകയായിരുന്നു.


Related Posts