23 കോടി രൂപയ്ക്ക് ഡൽഹിയിലെ വീട് വിറ്റ് അമിതാഭ് ബച്ചൻ

ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഡൽഹിയിലെ വസതി അമിതാഭ് ബച്ചൻ വിറ്റു. 23 കോടി രൂപയ്ക്കാണ് 'സോപാൻ' എന്നു പേരുള്ള പഴയ വീട് വിറ്റതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് ഹരിവംശറായ് ബച്ചനും മാതാവ് തേജി ബച്ചനും താമസിച്ചിരുന്ന ഡൽഹിയിലെ ഗുൽമോഹർ പാർക്കിലെ വസതിയാണ് സോപാൻ.

35 വർഷത്തിലേറെയായി ബച്ചൻ കുടുംബവുമായി അടുത്ത് ബന്ധമുള്ള നെസോൺ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സിഇഒ അവ്‌നി ബാദറാണ് വീട് വാങ്ങിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം, 418.05 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടിൻ്റെ രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ഡിസംബറിലാണ് പൂർത്തിയായത്.

ഫ്രീലാൻസ് ജേണലിസ്റ്റ് ആയിരുന്ന തേജി ബച്ചൻ ഗുൽമോഹർ പാർക്ക് ഹൗസിംഗ് സൊസൈറ്റിയിൽ അംഗമായിരുന്നു. അമിതാഭ് മുംബൈയിലേക്ക് പോകുന്നതിനുമുമ്പ് സോപാനിലാണ് താമസിച്ചിരുന്നത്. പിന്നീട് മാതാപിതാക്കളും മുംബൈയിലേക്ക് മാറി. വർഷങ്ങളായി ഡൽഹിയിലെ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു.

Related Posts