നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

ജന്തു ജന്യ രോഗ ദിനാചരണത്തോടനുബന്ധിച്ച് നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജയ ബിനി സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ പി.കെ പ്രസന്നൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. വെറ്റിനറി സർജൻ ഡോക്ടർ സാം എബ്രഹാം ക്ലാസ്സ് നയിച്ചു. പേപ്പട്ടി വിഷത്തിനെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചതിന് ആദരസൂചകമായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. ഹെഡ്മിസ്ട്രസ് വി സുനിത, വികസന കമ്മിറ്റി ചെയർമാൻ സി എസ് മണികണ്ഠൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭശങ്കർ, അധ്യാപകനായ നവീൻ ഭാസ്കർ, അധ്യാപകരായ സെന്റ്കുമാർ, ഷൈജ ഇ ബി, സ്മിത യു ബി, എൻഎസ്എസ് ലീഡർ അദ്വൈത് അധ്യാപകരും മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സും ചടങ്ങിൽ പങ്കെടുത്തു.

Related Posts