സഭാ ടിവിക്ക് എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കും; നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ
തിരുവനന്തപുരം: സഭാ ടിവിക്കായി എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കും. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒമ്പതംഗ ബോർഡാണ് രൂപീകരിക്കുന്നത്. സഭാ ടിവിയുടെ പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കാനാണ് സമിതി. സഭാ ടിവി പ്രോഗ്രാമുകളുടെ ഷൂട്ടിംഗ് നഷ്ടം നേരിടുന്നതിനാൽ നേരത്തെ നിർത്തിവച്ചിരുന്നു. അതേസമയം സഭാ ടിവിയുടെ സംപ്രേക്ഷണം ഏകപക്ഷീയമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എൽ.എമാർ സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവയ്ക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. റോജി എം ജോൺ, എം വിൻസെന്‍റ്, മോൻസ് ജോസഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് രാജിവയ്ക്കുന്നത്. പ്രതിപക്ഷനേതാവ് സംസാരിക്കുന്ന ദൃശ്യങ്ങൾ പോലും സംപ്രേഷണം ചെയ്യുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.