തലസ്ഥാനത്ത് യുവതിക്ക് നേരെ ആക്രമണമുണ്ടായ സംഭവം; പ്രതി ശ്രീജിത്ത് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. വഞ്ചിയൂർ കോടതിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് കേന്ദ്ര സർക്കാർ ജീവനക്കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്‍റെ നമ്പർ കണ്ടെത്തുകയും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. പൊലീസ് തിരഞ്ഞെത്തുമെന്ന് പ്രതീക്ഷിക്കാതെ പ്രതി വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോടതിക്ക് മുന്നിലെ ഇടവഴിയിലൂടെ നടക്കുകയായിരുന്ന യുവതിയെ പിന്നാലെ സ്‌കൂട്ടറിലെത്തി ആക്രമിക്കുകയായിരുന്നു. യുവതിക്കു നിലത്തുവീണ് പരിക്കേൽക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ സമീപത്തെ വീടുകളിൽ നിന്ന് ആളുകൾ ഓടിയെത്തുകയും ഇയാൾ രക്ഷപ്പെടുകയുമായിരുന്നു. യുവതി ഉടൻ തന്നെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.ReplyPrev.NextRelated messagesno-reply@katha.today15:17തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. വഞ്ചിയൂർ കോടതിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ്M