മലബാർ എക്‌സ്‌പ്രസിൽ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

മലബാർ എക്‌സ്‌പ്രസ് കോച്ചിനുള്ളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിലാണ് കണ്ടെത്തിയത്,ആളെ തിരിച്ചറിഞ്ഞില്ല. രാവിലെ ഏഴ് മണിയോടെ കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടക്ക് വെച്ചാണ് സംഭവം കണ്ടത്, തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്‌സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.