മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചികരമാണെന്ന് തന്നെപ്പോലെ അവനും അറിയാം; മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവൻ ആനന്ദ് മഹീന്ദ്ര
സോഷ്യല്‍ മീഡിയയില്‍ നിറയെ യാത്രക്കാരുള്ള ഒരു കാര്‍ പിടിച്ചുവലിക്കുന്ന കടുവയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ മഹീന്ദ്രയുടെതന്നെ സൈലോ എന്ന എസ് യു വിയാണ് കടുവ കടിച്ചുവലിക്കുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ബമ്പറില്‍ കടിച്ച് ബംഗാള്‍ കടുവ വലിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മൈസൂരു-ഊട്ടി റോഡില്‍ മുതുമലൈ ടൈഗര്‍ റിസര്‍വ് മേഖലയിലാണ് സംഭവം. കടുവ വാഹനത്തിന്റെ പിന്നിലെ ബമ്പറില്‍ കടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം.
എപ്പോഴത്തെയും പോലെ വളരെ ആകര്‍ഷകമായ തലക്കെട്ട് ഉള്‍പ്പെടെയാണ് മഹീന്ദ്ര മേധാവി ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. കടുവ കടിച്ച് ചവയ്ക്കുന്ന ആ വാഹനം മഹീന്ദ്രയുടെ സൈലോ ആണെന്നാണ് മനസിലാക്കുന്നതെന്നും അതിനാല്‍ തന്നെ അവന്‍ അത് ചവച്ചതില്‍ തനിക്ക് അതിശയം തോന്നുന്നില്ലെന്നും മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചികരമാണെന്ന് തന്നെപ്പോലെ അവനും അറിയാമെന്നുമാണ് ആനന്ദ് മഹീന്ദ്ര വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.