അഞ്ച് തലമുറ ഒന്നിച്ച്; വൈറലായി ആനന്ദ് മഹീന്ദ്രയുടെ വീഡിയോ ട്വീറ്റ്
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾ എപ്പോഴും ശ്രദ്ധ ആകർഷിക്കുന്നവയാണ്. പുതുമയുള്ള കണ്ടൻ്റുകളാണ് മഹീന്ദ്ര മേധാവി എപ്പോഴും ട്വീറ്റ് ചെയ്യാറ്. ഏറ്റവും പുതിയ വീഡിയോ ട്വീറ്റും അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്.
ഒരു കുടുംബത്തിലെ അഞ്ച് തലമുറ ഒന്നിച്ച് നിൽക്കുന്ന ദൃശ്യമാണ് ആനന്ദ് ട്വീറ്റ് ചെയ്തത്. ആദ്യം കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയെ പ്രതിനിധീകരിച്ച് ഒരു കുട്ടി പ്രത്യക്ഷപ്പെടുന്നു. അവൻ സ്വന്തം അച്ഛൻ്റെ പേര് വിളിച്ചു പറയുമ്പോൾ അദ്ദേഹം രംഗത്ത് പ്രത്യക്ഷപ്പെടുന്നു. പിന്നീട് കുട്ടിയുടെ അച്ഛൻ സ്വന്തം അച്ഛനെ ക്ഷണിക്കുന്നു. അഞ്ച് തലമുറ കഴിയുന്നതുവരെ ഇത് ആവർത്തിക്കുന്നു.
താൻ ട്വീറ്റ് ചെയ്തതു പോലെ ഇന്ത്യയിൽ നിന്നുള്ള അഞ്ച് തലമുറയെ ഒന്നിച്ച് ചിത്രീകരിച്ച വീഡിയോ ട്വീറ്റ് ചെയ്യാനുള്ള ആനന്ദിൻ്റെ അഭ്യർഥനയ്ക്ക് നിരവധി പ്രതികരണങ്ങൾ വന്നിട്ടുണ്ട്. രസകരമായ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ലക്ഷക്കണക്കിന് ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചത്.