തളിക്കുളത്ത് വാഹനമിടിച്ച് പരിക്കേറ്റ നായക്ക് രക്ഷകരായി അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ.
തളിക്കുളം ഹൈവേയിൽ വാഹനമിടിച്ച് പരിക്കേറ്റ നായയെ വടാനപ്പള്ളി പോലീസും, അനിമൽ കെയർ പ്രവർത്തകരും ചേർന്ന് തളിക്കുളം മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
അനിമൽ കെയർ പ്രത്തകരായ പി.ആർ രമേഷ് , പി ആർ രജിൽ, അജികുമാർ എങ്ങണ്ടിയൂർ, അയ്യപ്പൻ അന്തിക്കാട്ട് എന്നിവർ ച്ചേർന്ന് തളിക്കുളം മൃഗാശുപത്രിയിൽ എത്തിച്ചു . ആശുപത്രി ജീവനക്കാരി ദിവ്യ വാസു നായക്ക് ഗൂക്കോസും കുത്തിവെപ്പും എടുത്തു മുറിവിൽ മരുന്നുകൾ വെച്ചു.നായയെ കുറച്ച് ദിവസം നിരീക്ഷിച്ചതിന് ശേഷം വിട്ടയക്കും