വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അനീമിയ ക്യാമ്പയിന് തുടക്കമായി.

തളിക്കുളം ഐ സി ഡി എസ് പ്രോജക്ടും വലപ്പാട് ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസും ചേർന്നാണ് ക്യാമ്പയിൻ ഓൺലൈൻ ബോധവൽക്കരണ പരിപാടി നടത്തിയത്.

തളിക്കുളം:

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ബിൽ ക്യാമ്പയിൻ എന്നറിയപ്പെടുന്ന അനീമിയ ക്യാമ്പയിന്റെ 2021 ജൂൺ മാസത്തെ പരിപാടികൾക്ക് ആരംഭമായി. തളിക്കുളം ഐ സി ഡി എസ് പ്രോജക്ടും വലപ്പാട് ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസും ചേർന്നാണ് അനീമിയ ക്യാമ്പയിൻ ഓൺലൈൻ ബോധവൽക്കരണ പരിപാടി നടത്തിയത്. ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പദ്ധതിയെക്കുറിച്ച് തളിക്കുളം ശിശുവികസന പദ്ധതി ഓഫീസർ ശുഭ നാരായണൻ സംസാരിച്ചു. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശില്പ കെ എസ് പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. ഓൺലൈൻ മാധ്യമത്തിലൂടെ നടത്തിയ പരിപാടി വലപ്പാട് ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ വൈദേഹിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. തൃശൂർ എലൈറ്റ് ഹോസ്പിറ്റലിൽ മുൻ ട്യൂട്ടറായി സേവനമനുഷ്ഠിച്ച രേഷ്മ ലിനീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ ഷീനത്ത് കെ പി നന്ദി പറഞ്ഞു.

Related Posts