അഞ്ജു ബോബി ജോര്‍ജിന് വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മുന്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജിന്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള അഞ്ജു ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡണ്ടുകൂടിയാണ്. ബെംഗളൂരു കേന്ദ്രമായി അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ച് 2016 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയില്‍ നടത്തുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുധനാഴ്ച രാത്രിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായി നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമും വനിത താരമായി ജമൈക്കയുടെ എലൈന്‍ തോംപ്‌സണും തിരഞ്ഞെടുക്കപ്പെട്ടു.