അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്ന് റിപ്പോർട്ട്

കാസർകോട്: കാസർകോട്ടെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ തകരാറിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തണം. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. വിഷാംശം കണ്ടെത്തിയത് ഭക്ഷണത്തിൽ നിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം ഏതെന്ന് കണ്ടെത്താൻ വിദഗ്ധപരിശോധന നടത്തും. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Posts