വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം
എടമുട്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം നടന്നു. വ്യാപാരി വ്യവസായി ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ എസ് ഷാജു അധ്യക്ഷനായി. നാട്ടിക മണ്ഡലം ചെയർമാൻ കെ കെ ഭാഗ്യനാഥൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ പി എൻ സുചിന്ദ്, രവീന്ദ്രൻ ഉള്ളാട്ടിൽ, ഷാജി ചാലിശ്ശേരി, ഡാലി ജെ തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു. തുടർന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടന്നു.