വീണ്ടും ഒരു ബ്രസീലിയൻ ദുരന്തം; ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യക്ക് ജയം
ഖത്തർ : ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്ക് ജയം. പെനൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ക്രൊയേഷ്യൻ ജയം. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജറി ടൈമിലാണ് തകർപ്പൻ ഗോളുമായി നെയ്മാർ ബ്രസീലിന് ലീഡ് നൽകിയത്. എക്സ്ട്രാ ടൈം അവസാനിക്കുന്നതിന് മുൻപേ ക്രൊയേഷ്യ പെട്കോവിച്ചിലൂടെ ഗോൾ മടക്കുകയായിരുന്നു. ആദ്യപകുതിയിൽ ക്രൊയേഷ്യയും രണ്ടാം പകുതിയിൽ ബ്രസീലും ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ ഇരു ടീമുകൾക്കും ആയില്ല. മത്സരം അവസാന 10 മിനിറ്റിലേക്കു കടന്നതിനു പിന്നാലെ ബ്രസീൽ ആക്രമിച്ചു കയറിയെങ്കിലും, ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകൾ അവർക്കു രക്ഷയാവുകയായിരുന്നു.