ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം
By NewsDesk
ജമ്മു കശ്മീർ: രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രണ്ടിടത്ത് ഭീകരാക്രമണം നടന്നു. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ബദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമിന് നേരെയാണ് ആക്രമണമുണ്ടായത്.