‘അന്താക്ഷരി’ ഇന്ന് സോണി ലൈവിലൂടെ
സൈജു കുറുപ്പ്, പ്രിയങ്ക നായര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുത്തുഗൗ എന്ന ചിത്രത്തിന് ശേഷം വിപിന്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അന്താക്ഷരി’ ഇന്ന് സോണി ലൈവിലൂടെ റിലീസ് ചെയ്യും. ത്രില്ലര്‍ സ്വഭാവമുള്ള ഒരു പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിജയ് ബാബു, സുധി കോപ്പ, ബിനു പപ്പു, ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജീത്തു ജോസഫ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
സുല്‍ത്താന്‍ ബ്രദേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു. സംഗീതം അംകിത് മേനോന്‍, എഡിറ്റിംഗ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു.