അന്തിക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികനെ കാണാതായി.

അന്തിക്കാട് സ്വദേശി നടുപറമ്പിൽ രഞ്ജിത്ത് (65) നെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് അന്തിക്കാട് കുളത്തിൽ കുളിക്കാൻ എത്തിയ ഇയാൾ ഏറെ വൈകീട്ടും തിരിച്ചെത്താതെ വന്നതിനെ തുടർന്ന് വീട്ടുകാർ തിരക്കുകയായിരുന്നു . ഈ സാഹചര്യത്തിൽ ആണ് വയോധികൻ കുളത്തിൽ മുങ്ങിപ്പോയതായി സംശയിക്കുന്നത്. ഇയാളുടെ വസ്ത്രവും സൈക്കിളും ചെരിപ്പും കുളക്കടവിൽ നിന്നും ലഭിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും നാട്ടികയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്. തൃശൂരിൽ നിന്നുള്ള സ്കൂബ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Posts