അന്തിക്കാട് കുളത്തിൽ കുളിക്കാൻ പോയ വയോധികൻ മുങ്ങി മരിച്ചു.

അന്തിക്കാട് ആലിനു സമീപം നടുപറമ്പിൽ വാസുദേവന്റെ മകൻ രഞ്ജിത്ത് കുമാർ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് സൈക്കിളിൽ പഞ്ചായത്ത് ഓഫിസിനു മുന്നിലുള്ള അന്തിക്കാട്കുളത്തിൽ കുളിക്കാൻ പോയ ഇദ്ധേഹം ഏറെ വൈകീട്ടും തിരിച്ച് എത്തിയിരുന്നില്ല. കുളക്കടവിൽ ഇദ്ധേഹത്തിന്റെ സൈക്കിളും വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ അന്തിക്കാട് പോലീസും നാട്ടികയിൽ നിന്നുള്ള ഫയർ ഫോഴ്സും തൃശൂരിൽ നിന്നുള്ള സ്കൂബ ടീമും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 9.30 ന് ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.

ഭാര്യ: മഞ്ജുള ദേവി. മക്കൾ: ദേവജിത്ത്, ദേവിക, മരുമകൻ: മനു.

Related Posts