വേനൽമഴയെ തുടർന്ന് അന്തിക്കാട് വ്യാപക നെൽകൃഷിനാശം
അന്തിക്കാട്: കർഷകരുടെ പ്രതീക്ഷകൾ താളം തെറ്റിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയെ തുടർന്ന് അന്തിക്കാട് വ്യാപകമായി നെൽകൃഷിനാശം സംഭവിച്ചു . നാശം സംഭവിച്ച പ്രദേശങ്ങൾ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ സന്ദർശിച്ചു. പാടശേഖരങ്ങളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നതിനുള്ള അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ ബ്ലോക്ക് പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് മറ്റ് ബ്ലോക്ക് അംഗങ്ങൾ എന്നിവർ സന്ദർശിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാശനഷ്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കും. കൃഷി മന്ത്രി പി പ്രസാദ്, റവന്യൂ മന്ത്രി കെ രാജൻ തുടങ്ങിയവരുടെ ശ്രദ്ധയിൽ കൃഷിനാശം സംഭവിച്ച പ്രദേശത്തെ വിശദ വിവരങ്ങളും, കർഷകരുടെ ആകുലതകളും ധരിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് അറിയിച്ചു. അർഹമായ നഷ്ട പരിഹാര പാക്കേജിനു വേണ്ടി ഇടപെടൽ നടത്തുമെന്നും സി.കെ.കൃഷ്ണകുമാർ പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി ബി മായ, ബ്ലോക്ക് അംഗങ്ങളായ രജനി,സീന അനിൽകുമാർ, തുടങ്ങിയവരും സന്ദർശനത്തിനെത്തിയിരുന്നു .