അന്തിമഹാകാളൻകാവ് വേല: വെടിക്കെട്ടിന് അനുമതിയില്ല

തൃശ്ശൂർ: ചേലക്കര അന്തിമഹാകാളന്‍കാവ് വേല ആഘോഷത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. മാര്‍ച്ച് 27ന് നടക്കുന്ന വേലയില്‍ വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിനാവശ്യമായ ലൈസന്‍സോട് കൂടിയുള്ള മാഗസിന്‍ നിര്‍മ്മിക്കുന്നതിനും വെടിക്കെട്ടിനുപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കുവാനും, നിബന്ധനകള്‍ പാലിക്കുന്നതിനും നാല് ദേശക്കമ്മറ്റിക്കാര്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി.