ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.

ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തിന് മുന്നോടിയായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.കൊടുങ്ങല്ലൂർ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ് എക്സൈസ് ഇൻസ്പെക്ടർ നവാസ് നയിച്ചു. 10, 11 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ആണ് സെമിനാറിൽ പങ്കെടുത്തത്. പ്രിൻസിപ്പൽ യാമിനിദിലീപ്, ഹെഡ്മിസ്ട്രസ് എൻ.കെ സുലജ, അദ്ധ്യാപകരായ വി.യു ഉണ്ണികൃഷ്ണൻ, ഷിജു കെ.ആർ, സീമ കെ.എസ് എന്നിവർ നേതൃത്വം നൽകി.

Related Posts