നാട്ടിക ശ്രീനാരായണ കോളേജില്‍ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

നാട്ടിക : ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ കോളേജിലെ ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ , ഐ. ക്യു. എ. സി, എൻ സി സി , എൻ എസ് എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വാടാനപ്പിള്ളി എക്സൈസ്‌ റേഞ്ചുമായി സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ തൃശ്ശൂര്‍ ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണര്‍ പ്രേംകൃഷ്ണ.കെ ഉദ്ഘാടനം ചെയ്തു. മദ്യം, മയക്കുമരുന്ന്‌ എന്നിവ ഒരു വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെ മാത്രമല്ല സമൂഹത്തേയും ദോഷകരമായി ബാധിക്കുന്നു. ഒരു കൗതുകത്തിനു വേണ്ടി ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ മുക്തി നേടുക പ്രയാസകരമാണ്‌. നല്ലൊരുനാളേക്കായി ഈ തിന്മയെ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കുവാന്‍ യുവ തലമുറഒത്തൊരുമിച്ച്‌ പ്രയത്നിക്കണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്തു. എക്സൈസ്‌പ്രിവന്റീവ്‌ ഓഫീസര്‍ സണ്ണി പി.എൽ ബോധവല്‍ക്കരണ ക്ലാസ്‌ എടുത്തു. പ്രിന്‍സിപ്പൽ ഡോ. പി.എസ്‌. ജയ , ഐ. ക്യു. എ. സി കോര്‍ഡിനേറ്റര്‍ ഡോ. കെ.കെ. ശങ്കരന്‍, ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. ശ്രീന. ടി.ഡി, എന്‍.സി.സി ഓഫീസര്‍ ലഫ്റ്റനന്റ്‌ കെ.എസ്‌ ലത എന്നിവര്‍ സംസാരിച്ചു.

Related Posts