അനുപമയുടെ അച്ഛൻ ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരത്തെ ദത്ത് വിവാദത്തിൽ ആരോപണ വിധേയനായ പാർട്ടി പ്രവർത്തകനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി സിപിഎം. ഒരു പാർട്ടി അംഗം ചെയ്യാൻ പാടില്ലാത്ത രീതിയിൽ പ്രവർത്തിച്ച് പി എസ് ജയചന്ദ്രൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നാണ് ഇന്നുചേർന്ന ലോക്കൽ കമ്മിറ്റി വിലയിരുത്തിയത്. ജയചന്ദ്രൻ കൂടി പങ്കെടുത്ത യോഗത്തിലാണ് നടപടി. ഇന്ന് വൈകുന്നേരം ഏരിയാ കമ്മിറ്റി ചേരുന്നുണ്ട്. ഏരിയാ കമ്മിറ്റി തലത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനു ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

പിതാവ് പി എസ് ജയചന്ദ്രനെതിരെ പാർട്ടി നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നാണ് അനുപമയുടെ പ്രതികരണം. തെറ്റു ചെയ്തവർ ആരായാലും അവർക്കെതിരെ നടപടി കൈക്കൊള്ളണമെന്നാണ് താൻ പറഞ്ഞത്. അതു പ്രകാരം നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ട്. തുടർ നടപടികളും സ്വീകരിക്കണം.

Related Posts