ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ അൻവർ സാദത്ത് സഹായനിധിയിലേക്ക് തുക കൈമാറി
കോഴിക്കോട്: ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ ഒ ഐ സി സി കുവൈറ്റിന്റെ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്ന അന്തരിച്ച അൻവർ സാദത്ത് അനസിന്റെ മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനായി സ്വരൂപിച്ച തുക കൈമാറി. കോഴിക്കോട് ഡി സി സി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി അൻവർ സാദത്ത് അനസിൻ്റെ കുടുംബത്തിന് തുക കൈമാറി.
കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരായ കൊടിക്കുന്നിൽ സുരേഷ് എം പി, പിടി തോമസ് എം എൽ എ , ടി സിദ്ധിക് എം എൽ എ ,കോഴിക്കോട് എം പി. എം കെ രാഘവൻ, എന്നിവർക്കൊപ്പം മറ്റു നേതാക്കളായ അഡ്വ. പ്രവീൺ കുമാർ, ആദം മുൽസി, എൻ സുബ്രഹമണ്യൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.