ജിഎസ്ടി കുരുക്കിൽ അപർണ്ണ ബാലമുരളിയും; 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് കേസ്
കൊച്ചി: നടി അപർണ ബാലമുരളിയും നികുതി വെട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിൽ. 2017 നും 2022 നും ഇടയിൽ ഏകദേശം 91 ലക്ഷം രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് പറയുന്നു. ഇത്തരത്തിൽ 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി വകുപ്പിന്‍റെ കണ്ടെത്തൽ. സമൻസ് ലഭിച്ച ശേഷം നികുതി അടയ്ക്കാമെന്ന് അപർണ ബാലമുരളി പറഞ്ഞതായി സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു.