തന്റെ അവസ്ഥ കുഞ്ഞനിയന് വരരുതെന്ന് പറഞ്ഞ അഫ്ര വിടവാങ്ങി

കണ്ണൂര്‍: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിതയായിരുന്ന മാട്ടൂലിൽ അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്.എം.എ ബാധിതനായിരുന്നു. മുഹമ്മദിന്‍റെ ചികിത്സാ ചെലവിനായി 18 കോടി രൂപ പിരിച്ചെടുത്തിരുന്നു. അഫ്ര വീൽചെയറിലിരുന്ന് സഹോദരനുവേണ്ടി നടത്തിയ അഭ്യർത്ഥനയെ തുടർന്ന് വിവിധ കോണുകളിൽ നിന്ന് ധാരാളം സഹായം ലഭിച്ചു. ഞാൻ അനുഭവിക്കുന്ന വേദന എന്‍റെ സഹോദരൻ അനുഭവിക്കരുതെന്ന അഫ്രയുടെ വാക്കുകൾ കേരളം ഏറ്റെടുത്തപ്പോൾ മുഹമ്മദിനായി പണമൊഴുകി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയും എസ്എംഎ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Posts