ലോകത്തിലെ ഏറ്റവും നീളമുള്ള എണ്ണ, വാതക കിണറായി അപ്പർസകം
By NewsDesk
അബുദാബി: ലോകത്തിലെ ഏറ്റവും നീളമുള്ള എണ്ണ, വാതക കിണറെന്ന ലോക റെക്കോർഡ് അഡ്നോക്കിന്‍റെ അപ്പർസകം എണ്ണപ്പാടത്തിന് സ്വന്തം. ലോകത്തിലെ രണ്ടാമത്തെ വലിയ ഓഫ്ഷോർ ഫീൽഡായ അപ്പർസകമിന് ഇപ്പോൾ 15,240 മീറ്റർ നീളമുണ്ട്. റഷ്യ സ്ഥാപിച്ച 15,000 മീറ്റർ നീളമുള്ള എണ്ണ, വാതക കിണറിന്റെ റെക്കോർഡാണ് യു.എ.ഇ മറികടന്നത്. 2030 ഓടെ പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനാണ് പദ്ധതി.