ആപ്പിൾ പ്രേമികളുടെ കാത്തിരിപ്പിനു വിരാമം ; ആപ്പിൾ 13 പരമ്പര അവതരിപ്പിച്ചു .
ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്പ്പന്നങ്ങള് അവതരിപ്പിച്ചു.ഐഫോണ് 13 പരമ്പര, ആപ്പിള് വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്. ഡിസൈനിലും ഹാഡ് വെയർ , സോഫ്റ്റ് വെയര് സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളുമായാണ് പുതിയ ഉത്പന്നങ്ങള് എത്തിയിരിക്കുന്നത്.
ഐഫോണ് 13 മിനി, ഐഫോണ് ; 13, ഐഫോണ് 13 പ്രോ, ഐഫോണ് 13 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളാണ് ഐഫോണ് 13 പരമ്പരയിലുള്ളത്. ഡിസ്പ്ലേ, ബാറ്ററി, ക്യാമറ എന്നിലയില് മാറ്റങ്ങളോടെയാണ് 13 എത്തുന്നത് .
ഐഫോണ് 13 മിനി, ഐഫോണ് 13 ഈ രണ്ട് ഫോണുകള്ക്കും ഒരു പോലെയുള്ള ഡിസൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവല് ക്യാമറ സ്മാര്ട്ഫോണുകളാണിത്. പിന്ഭാഗത്തെ ക്യാമറ മോഡ്യൂളില് ക്യാമറകള് ചെരിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. ഐഫോണ് ; 12-ൽ ഇത് ഒന്നിന് ലംബമായാണ് സ്ഥാപിച്ചിരുന്നത്. സെറാമിക് ഷീല്ഡ് സംരക്ഷണത്തോടെയുള്ള സൂപ്പര് റെറ്റിന വാട്ടര് റസിസ്റ്റന്റ് എച്ച്ഡിആര് ഡിസ്പ്ലേ ആണ് ഐഫോണ് 13 ഫോണുകളിലെ പ്രധാന പ്രത്യേകത .
എ15 ബയോണിക് ചിപ്പിന്റെ പിന്ബലത്തില് മികച്ച പ്രവര്ത്തന വേഗവും, ബാറ്ററി ക്ഷമതയും ആപ്പിള് ഉറപ്പുനല്കുന്നുണ്ട്. മെച്ചപ്പെടുത്തിയ ഡ്യുവല് ക്യാമറ സംവിധാനത്തില് എഫ് 1.6 അപ്പേര്ച്ചറുള്ള 12 എംപി വൈഡ് ക്യാമറ. എഫ് 2.4 അപ്പേര്ച്ചറില് 12 എംപി അള്& ട്രാ വൈഡ് ക്യാമറ എന്നിവ ഉള്പ്പെടുന്നു. പിങ്ക്, നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണ് വിപണിയിലെത്തുക. വീഡിയോ റെക്കോര്ഡിങിനിടെ ഒന്നിലധികം സബ്ജക്ടുകളെ മാറി മാറി ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടിനെ വ്യക്തതയോടെ ഫോക്കസിൽ നിലനിര്ത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോണ് 13 ക്യാമറയിലെ പുതുമയാണ് . 5ജി സൗകര്യം നെറ്റ് സ്പീഡ് ഉറപ്പുവരുത്തുന്നു .
ഐഫോണ് മിനിയില് ഐഫോണ് 12 നേക്കാള് 1.5 മണിക്കൂര് അധികവും, ഐഫോണ് 13 ല് 2.5 മണിക്കൂര് അധികവും ഊര്ജ ക്ഷമത ആപ്പിള് ഉറപ്പുനല്കുന്നു.
ഐഫോണ് 13 മിനിയ്ക്ക് 699 ഡോളറാണ് വില, ഐഫോണ് 13 ന് 799 ഡോളറും. 128 ജിബി, 256 ജിബി. 512 ജിബി സ്റ്റോരേജ് ഓപ്ഷനുകളിലാണ് ഫോണുകള് വിപണിയിൽ എത്തുക.