ആപ്പിൾ ഐഫോൺ സുരക്ഷാ അപ്‌ഡേറ്റ് iOS 15.5 പുറത്തിറക്കി

ഏകദേശം രണ്ട് മാസം മുമ്പ്, ദശലക്ഷക്കണക്കിന് ഐഫോൺ ഉപയോക്താക്കൾക്കായി 39 സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന iOS 15.4 ആപ്പിൾ പുറത്തിറക്കിയിരുന്നു . എന്നാൽ iOS 15.5-ന്റെ രൂപത്തിൽ മറ്റൊരു നിർണായക സുരക്ഷാ അപ്‌ഡേറ്റ് ഇറക്കിയിരിക്കുകയാണ് ആപ്പിൾ. Apple Cash, Apple Podcasts, Apple Messages എന്നിവയ്‌ക്കായുള്ള പ്രവർത്തനക്ഷമതയും സുരക്ഷയുമാണ് പ്രധാനമായും iOS 15.5 ന്റെ പ്രത്യേകത. ഈ നിർണായക iOS അപ്‌ഡേറ്റിൽ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യുന്നത് മുതൽ സാൻഡ്‌ബോക്‌സ് നിയന്ത്രണ ബൈപാസ്, സേവന നിഷേധം ഇൾപെടെയുള്ള 34 പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . Apple സുരക്ഷാ പ്രശ്‌നങ്ങൾ പൂർണ്ണ സാങ്കേതിക വിശദാംശങ്ങളോടെ വെളിപ്പെടുത്താറില്ലെങ്കിലും അപകടസാധ്യത മുന്നിൽ കണ്ടാൽ ഉടനെ പരിഷ്കരണ നടപടി സ്വീകരിക്കുന്നവരാണ് ടെക് ഭീമന്മാരായ ആപ്പിൾ .

Related Posts