ഗവ. ഐടിഐ പ്രവേശനത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബർ 20 വരെ

എറിയാട്: എറിയാട് ഗവ. ഐടിഐലേയ്ക്ക് 2021-22 അധ്യയന വർഷത്തെ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ തിയതി സെപ്റ്റംബർ 20 വരെ ദീര്ഘിപ്പിച്ചു. ഓൺലൈൻ അപേക്ഷയിൽ അപേക്ഷകന് ഐടിഐ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനമാണ് നിലവിലുള്ളത്. എൻ സി വി ടി അഫിലിയേഷൻ ഉള്ള ട്രേഡുകൾ / യൂണിറ്റുകളുടെ വിവരം എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. www.itiadmission.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ ഓൺലൈനായി അടയ്ക്കാം. എസ്എസ്എൽസി പാസായവർക്ക് രണ്ടു വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഒരുവർഷത്തെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ കോഴ്സുകളാണ് നടത്തുന്നത്. ഫോൺ: 0480 2804320, 9605070812

Related Posts