ഇൻ്റേൺഷിപ്പിനുള്ള അപേക്ഷ അടിപൊളിയായി; സൊമാറ്റോയിൽ ഈസിയായി കയറിപ്പറ്റി ദീക്ഷിത

ജോലിക്കുള്ള അപേക്ഷയോ ബയോ ഡാറ്റയോ തയ്യാറാക്കുമ്പോൾ കോപ്പിയടിക്കുന്ന പതിവാണ് മിക്കവർക്കും. ഇൻ്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ അവസരങ്ങൾ ആയതോടെ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. ഇത്തരം ഫോട്ടോ കോപ്പി അപേക്ഷകൾക്കിടയിൽ സ്വന്തം ആശയങ്ങളും ഭാവനയും ക്രിയേറ്റിവിറ്റിയുമൊക്കെ കലർത്തി വേറിട്ട രീതിയിൽ തയ്യാറാക്കുന്ന എന്തും എളുപ്പം ശ്രദ്ധയാകർഷിക്കും.

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിൽ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാൻ തീരുമാനിച്ച ദീക്ഷിത ബസു എന്ന പെൺകുട്ടി ചെയ്തതും അതാണ്. തമിഴ് നാട്ടിലെ സത്യഭാമ സർവകലാശാലയിലെ വിദ്യാർഥിനിയാണ് ദീക്ഷിത. പ്രൊഡക്റ്റ് ഡിസൈൻ മേഖലയിലാണ് അഭിരുചി. സൊമാറ്റോയിൽ ഇൻ്റേൺഷിപ്പ് ചെയ്യണം എന്ന ആഗ്രഹം ഉദിച്ചപ്പോൾ പതിവ് മട്ടിൽ സ്വന്തം യോഗ്യതകൾ എണ്ണിയെണ്ണിപ്പറഞ്ഞ് കാർബൺ കോപ്പി അപേക്ഷ തയ്യാറാക്കുന്നതിന് പകരം ദീക്ഷിത ചെയ്തത് സൊമാറ്റോ ആപ്പിൽ എന്തെല്ലാം തരത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാം എന്ന് തൻ്റേതായ രീതിയിൽ നിർദേശങ്ങൾ സമർപിക്കുകയാണ്.

യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിന് ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങൾ ദീക്ഷിത മുന്നോട്ടുവെച്ചു. നിലവിലെ ഡിസൈനിൽ കണ്ടെത്തിയ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി. അവ എങ്ങിനെ പരിഹരിക്കാം എന്ന നിർദേശങ്ങളും ഒപ്പം നൽകി. ഡ്രാഫ്റ്റ്സ് ഫോൾഡർ റീ-പൊസിഷൻ ചെയ്യാൻ, യൂസർ ഫ്ലോ മെച്ചപ്പെടുത്താൻ അങ്ങിനെയങ്ങിനെ ദീക്ഷിത മുന്നോട്ടുവെച്ച ആശയങ്ങളെല്ലാം കമ്പനിയുടെ ടോപ്പ് മാനേജ്മെൻ്റിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി.

ഏൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ് എന്നല്ലേ. അത് കേവലം ഒരു പരസ്യവാചകം മാത്രമല്ല. ജീവിതത്തെ മാറ്റി മറിയ്ക്കുന്ന കിടിലൻ ആശയം തന്നെ എന്നതിന് ദീക്ഷിതയുടെ ജീവിതം തന്നെ തെളിവ്. പെൺകുട്ടിയുടെ ആശയങ്ങളെ ഗംഭീരം എന്ന് വിശേഷിപ്പിച്ച സൊമാറ്റോ മാനേജ്മെൻ്റ് ഉടൻ തന്നെ വിദ്യാർഥിനിയെ ബന്ധപ്പെട്ട് ഇൻ്റേൺഷിപ്പ് ഉറപ്പാക്കി.

Related Posts