ഫാഷൻ ഡിസൈനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശൂർ ചെമ്പുകാവിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് എഫ് ഡി ജി ടി കോഴ്സിൻ്റെ പ്രവേശനം ആരംഭിച്ചു. രണ്ട് വർഷമാണ് കോഴ്സ് കാലാവധി. എസ്എസ്എൽസി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസായി 25 രൂപ സഹിതം ഓഗസ്റ്റ് 31ന് മുൻപ് സ്ഥാപനത്തിൽ നൽകണം. ഫോൺ : 9846042446, 8547767500