സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ കീഴിൽ തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കാനറാ ബാങ്കിൻ്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 45 വയസ് വരെയുള്ള യുവതി -യുവാക്കൾക്ക് പങ്കെടുക്കാം. ബിപിഎൽ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾക്ക് മുൻഗണന. പപ്പടം, അച്ചാർ, മസാലപ്പൊടികളുടെ നിർമാണം -(10 ദിവസം ), കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (ടാലി 30 ദിവസം), പച്ചക്കറി കൃഷി ആൻഡ് നഴ്സറി പരിപാലനം - (10 ദിവസം), കൃഷി ഉദ്യമി - (13 ദിവസം) എന്നിങ്ങനെയാണ് പരിശീലന കാലാവധി. ഭക്ഷണം, താമസം ഉൾപ്പടെ പരിശീലനം പൂർണ്ണമായും സൗജന്യമാണ്. രജിസ്ട്രേഷന് 0487-2694412, 9447196324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.