ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ്സ് ഡവലപ്പ്മെൻ്റിൻ്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 9495877099), മാവേലിക്കര (0479-2304494, 0479-2341020, 8547005046), കാർത്തികപ്പള്ളി (0479 2485370, 2485852, 8547005018), പെരിശ്ശേരി (0479-2456499, 8547005006) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു . അപേക്ഷകൾ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക. ഫോൺ : 0471 2322985, 0471 2322501.