അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് മാനേജ്‌മെന്റ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി/ ഉപമേധാവിയുടെ കാര്യാലയത്തില്‍ അതിഥി അധ്യാപകര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ്, നിയമം എന്നീ വിഷയത്തില്‍ 55% മാര്‍ക്കോടെ കൂടിയ ബിരുദാനന്തരബിരുദവും, യുജിസി നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും, അതിഥി അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ്. നിയമ വിഭാഗം ഇന്റര്‍വ്യൂ മെയ് 30 തിങ്കളാഴ്ച രാവിലെ 10 മണിക്കും മാനേജ്‌മെന്റ് വിഭാഗം മെയ് 31 ചൊവ്വാഴ്ച രാവിലെ 10 മണിക്കും നടത്തും. യുജിസി റെഗുലേഷന്‍ അനുസരിച്ചാണ് നിയമനം നടത്തുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487 2360150. വെബ്‌സൈറ്റ് വിലാസം - www.glcthrissur.com
