മേട്രൺ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ മുളങ്കുന്നത്തുകാവിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേയ്ക്ക് മേട്രൺ തസ്തികയിലേയ്ക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള ഡിഗ്രി അല്ലെങ്കിൽ തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം എക്സിക്യൂട്ടീവ് എൻജിനീയർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തൃശൂർ ഡിവിഷൻ, അയ്യന്തോൾ, 680003 ഫോൺ: 0487 2360849, 9961350078

Related Posts