ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ഗവൺമെൻ്റ് വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തുടങ്ങിയ ട്രേഡുകളിൽ ഓരോ ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ മേൽ വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, എൻ റ്റി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ 17ന് രാവിലെ 11 മണിക്ക് ചാലക്കുടി ഗവ. വനിതാ ഐടിഐ പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0480 2700816