മാധ്യമ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ  ഡിജിറ്റൽ മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിൽ പരിശീലനം നൽകുന്ന മാധ്യമ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലിൽ പരിശീലനം, പ്ലേസ്മെന്റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ ആണ് പരിശീലനം.  ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും വിളിക്കുക. ഫോൺ:  954495 8182. വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കന്റ് ഫ്ലോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം- 695 014, കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്ലോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്- 673 002.

Related Posts