കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു
തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വകുപ്പിന് കീഴിലുള്ള എൻ വി എച്ച് എസ് പിയിലേയ്ക്ക് ടെക്നിക്കൽ ഓഫീസർ, ലബോറട്ടറി ടെക്നിഷൻ എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കൺസോളിഡേറ്റഡ് വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ജനുവരി 20, 21 തിയതികളിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അന്നേ ദിവസം 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0487 2200310