നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നു
തൃശൂർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേയ്ക്ക് 45000 രൂപ പ്രതിമാസ ശമ്പള നിരക്കിൽ നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ താൽക്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നു. ഉടൻ ജോലിയിൽ പ്രവേശിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 17, 18 തീയതികളിൽ വയസ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവി ലുളള കാര്യാലയത്തിൽ പ്രസ്തുത ദിവസം രാവിലെ 10 മണിക്ക് ഹാജരാകണം. ഇത് സംബന്ധിച്ച യാത്രാബത്ത/മറ്റ് അലവൻസുകൾ അനുവദിക്കുന്നതല്ല. ഫോൺ: 9447373061,9495633060