കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ നിയമനം
ജില്ലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന സാമൂഹ്യ വികസന പദ്ധതികൾ സിഡിഎസ് തലത്തിൽ നിർവഹിക്കുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
പ്ലസ് ടു / തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രായപരിധി 18 -35 വയസ്സ്.
എഴുത്തു പരീക്ഷയുടേയും കമ്പ്യൂട്ടർ പരീക്ഷയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10000/- രൂപ ഓണറേറിയവും പരമാവധി 2000/- രൂപ യാത്രാബത്തയും മാത്രമാണ് ലഭിക്കുക.
അപേക്ഷ ഫോറം www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ സിഡിഎസിൽ നിന്നോ ലഭിക്കും. അപേക്ഷകർ അപേക്ഷ തയ്യാറാക്കി ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നീ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സിഡിഎസിൽ നിന്നും സിഡിഎസ് ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം /കുടുംബാംഗം / ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കുടുംബശ്രീ,രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്നീ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. ഫോൺ 0487 2362517.