പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം; 23 നിയമന ഉത്തരവ് നൽകാൻ വൈകി
പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലാർക്ക് നിയമനം വിവാദമാകുന്നു. നിയമനം ലഭിച്ച 25 പേരിൽ രണ്ടുപേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ബാക്കി 23 പേർക്കും നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. ഈ മാസം 18നാണ് 25 പേർക്കും ജില്ലാ കളക്ടർ നിയമന ഉത്തരവ് നൽകിയത്. ഇതേതുടർന്ന് ഈ മാസം 21ന് രണ്ട് പേർ അടൂർ താലൂക്ക് ഓഫീസിൽ ജോലിക്ക് കയറി. എന്നാൽ, ബാക്കിയുള്ള 23 പേർക്ക് ഉത്തരവ് അയച്ചില്ല. ഈ 23 പേർക്ക് ഇന്നലെയാണ് നിയമന ഉത്തരവ് നൽകിയത്. ഉത്തരവ് 25 പേർക്കും ഒരുപോലെ തപാൽ വഴി അയയ്ക്കണമെന്നാണ് ചട്ടം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.