സ്വപ്ന സുരേഷിന്‍റെ നിയമനം; വിശദാംശങ്ങൾ അന്വേഷിച്ച് ഇ ഡി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ നിയമനങ്ങളിലും ഇഡി അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങൾ ഇഡി തേടി. സംഭവത്തിൽ സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്‍റെ മൊഴി രേഖപ്പെടുത്തി. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്‍റെ പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. എം ശിവശങ്കർ ഇടപെട്ടതിനെ തുടർന്നാണ് സ്വപ്നയെ സ്പേസ് പാർക്കിൽ കൺസൾട്ടന്‍റായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഐടി വകുപ്പിന് കീഴിലാണ് കെ.എസ്.ഐ.ടി.ഐ.എല്ലിന്‍റെ സ്പേസ് പാർക്ക് പദ്ധതി. സ്വപ്ന സുരേഷിനെ ഇവിടെ ഓപ്പറേഷൻസ് മാനേജരായാണ് നിയമിച്ചത്. 2019 ഒക്ടോബർ മുതൽ പ്രതിമാസം 1,12,000 രൂപയാണ് സ്വപ്നയ്ക്ക് ശമ്പളമായി ലഭിച്ചത്. അന്നത്തെ കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി ജയശങ്കർ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു നിയമന നടപടി. സ്വർണക്കടത്ത് കേസ് പുറത്തുവന്നതോടെ സ്വപ്ന കൺസൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിലെ ജീവനക്കാരി മാത്രമാണെന്നാണ് സർക്കാരും സി.പി.എമ്മും അവകാശപ്പെട്ടിരുന്നത്.



Related Posts