സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു

ചേലക്കര സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ ജീവനി സെന്റർ ഫോർ വെൽ ബീയിങ് " എന്ന പദ്ധതിയുടെ ഭാഗമായി 2021-22 അദ്ധ്യയന വർഷത്തേയ്ക്ക് താൽക്കാലികമായി സൈക്കോളജി അപ്രന്റിസിനെ ആവശ്യമുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. യോഗ്യതയും താല്പര്യമുള്ളവർ സെപ്റ്റംബർ 18 ന് നടക്കുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി കോർഡിനേറ്ററുമായി ബന്ധപ്പെടുക. ഫോൺ: 9497316315 , 9400383095, 04884 -253090